ശ്രീദേവിക

Sridevika

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1984 മെയ് 6 ന് പാലക്കാട് ജില്ലയിൽ ജനിച്ചു. ശ്രീദേവി പണിക്കർ എന്നതാണ് യഥാർത്ഥ നാമം. മോഡലിംഗിലൂടെയാണ് ശ്രീദേവിക തന്റെ കരിയറിന് തുടക്കമിടുന്നത്. മോഡലിംഗിൽ നിന്നും അവർ സിനിമയിലേയ്ക്ക് പ്രവേശിച്ചു. 2004 ൽ രാമകൃഷ്ണ എന്ന തമിഴ് ചിത്രത്തിൽ നായികയായാണ് ശ്രീദേവിക അഭിനയരംഗത്തേയ്ക്കെത്തുന്നത്.

ആ വർഷം തന്നെ മലയാളത്തിൽ കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക് എന്ന സിനിമയിലും നായികയായി. 2006 ൽ രാജ്ബാബു എന്ന തെലുങ്കു സിനിമയിലും അഭിനയിച്ചു. ആ വർഷം തന്നെ മൈ ഓട്ടോഗ്രാഫ് എന്ന കന്നഡ ചിത്രത്തിലും നായികയായി. അവൻ ചാണ്ടിയുടെ മകൻ, പാർത്ഥൻ കണ്ട പരലോകം, മഞ്ചാടിക്കുരു...എന്നിവയുൾപ്പെടെ പത്തോളം മലയാള ചിത്രങ്ങളിൽ ശ്രീദേവിക അഭിനയിച്ചിട്ടുണ്ട്. അൻപേ വാ ഉൾപ്പെടെ അഞ്ചോളം തമിഴ് ചിത്രങ്ങളിലും അത്രതന്നെ കന്നഡ ചിത്രങ്ങളിലും ശ്രീദേവിക അഭിനയിച്ചിട്ടുണ്ട്. 

2010 ൽ ശ്രീദേവിക വിവാഹിതയായി. പൈലറ്റ് ആയ രോഹിത് രാമചന്ദ്രനെയാണ് ശ്രീദേവിക വിവാഹം ചെയ്തത്.