ശ്രീകാന്ത്

Sreekanth
Sreekanth
Date of Birth: 
Wednesday, 28 February, 1979
തമിഴ് നടൻ
ഹീറോ,ഉപ്പുകണ്ടം ബ്രദേഴ്സ്

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1979- ഫെബ്രുവരിയിൽ ചെന്നൈയിൽ ജനിച്ചു. ആസ്ട്രേലിയയിൽ നിന്നും എം ബി എ കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹം സിനിമാഭിനയത്തിലേയ്ക്കെത്തുന്നത്. 2002-ൽ ഇറങ്ങിയ " റോജാക്കൂട്ടം" എന്ന തമിഴ് ചിത്രത്തിൽ നായകനായിക്കൊണ്ടാണ് ശ്രീകാന്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് "ഏപ്രിൽ മാതത്തിൽ", "പാർത്തിപൻ കനവ് " എന്നിവയുൾപ്പെടെ മുപ്പതോളം തമിഴ് ചിത്രങ്ങളിലും ചില തെലുങ്കു ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. പാർത്ഥിപൻ കനവ് എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം 2004-ൽ ലഭിച്ചു. മലയാളത്തിൽ 2012-ൽ "ഹീറോ" എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചു. തുടർന്ന് "ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ" എന്ന സിനിമയിൽ നായകനായും ശ്രീകാന്ത് അഭിനയിച്ചു. ശ്രീകാന്തിന്റെ ഭാര്യയുടെ പേര് വന്ദന.