സൗമിനി

Soumini

മദ്രാസിൽ ജനിച്ചുവളർന്ന തെലുങ്ക് സുന്ദരിയാണ് ശ്രീകന്യ. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഗാനമേള എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് ശ്രീകന്യയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. സൗമിനി എന്ന പേരിൽ മലയാളത്തിൽ അരങ്ങേറിയ ശ്രീകന്യയ്ക്ക് സർഗത്തിലെ നന്ദിനി എന്ന അവിസ്മരണീയ വേഷം രാശിയാവുമെന്ന് പലരും വിചാരിച്ചു. പക്ഷേ കുടുംബസമേതം എന്ന ചിത്രത്തിനു ശേഷം അവർ മലയാളത്തിൽ നിന്ന് അകന്ന് തെലുങ്കിലും കന്നടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇരുഭാഷകളിലുമായി ഒട്ടെല്ലാ നായകൻമാരുടെയും കൂടെ നാൽപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു.