സോബൻ മാർട്ടിൻ
അർത്തുങ്കൽ സ്വദേശിയായ സോബൻ മാർട്ടിൻ ഹൃദയം സാക്ഷി എന്ന സീരിയലിൽ പ്രൊഡക്ഷൻ കൺട്രോളറുടെ സഹായിയായിട്ടായിരുന്നു തന്റെ കരിയറിന് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം കഥവീട് എന്ന സിനിമയിൽ അരുൺ കല്ലുമ്മൂട് എന്ന കലാസംവിധായകന്റെ അസിസ്റ്റന്റായി സോബൻ സിനിമയിൽ പ്രവേശിച്ചു.
പൂമരം എന്ന സിനിമയിൽ ഒരു പോലീസ് സ്റ്റേഷൻ രംഗത്തിലൂടെയാണ് സോബൻ ശ്രദ്ധിയ്ക്കപ്പെടുന്നത്, ഫോണിലൂടെ മാത്രം പരിചയമുള്ള ഒരാളൂടെ ശബ്ദം കേട്ട് അത് സ്ത്രീയാണെന്ന് വിചാരിച്ച് 44500 രൂപ കടംകൊടുത്ത് താൻ പറ്റിക്കപ്പെട്ടു എന്ന പരാതിയുമായി സ്റ്റേഷനിലെത്തുന്ന ചെറുപ്പക്കാരന്റെ വേഷം പ്രേക്ഷക പ്രശംസ നേടിയിരുന്നു. പൂമരത്തിൽ പ്രൊഡക്ഷൻ മാനേജരായും സോബൻ വർക്ക് ചെയ്തിരുന്നു. തുടർന്ന് ദി കുങ്ഫു മാസ്റ്റർ, മൂന്നാം നിയമം, നായാട്ട് (2021) എന്നീ സിനിമകളിലും സോബൻ അഭിനയിച്ചു. ദി കുങ്ഫു മാസ്റ്ററിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായും വർക്ക് ചെയ്തിട്ടുണ്ട്.
പത്തിലധികം സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടിവായി സോബൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നൂറിലധികം ആഡ് ഫിലിംസിലും സോബൻ പ്രൊഡക്ഷൻ വർക്കുകൾ ചെയ്തിട്ടുണ്ട്. സിനിമകൾ കൂടാതെ ഒരു ഷോർട്ട് ഫിലിമിലും സോബൻ അഭിനയിച്ചിട്ടുണ്ട്.