സിന്റോ പൊടുത്താസ്

Sinto Poduthas

ചിത്രകാരനായ സെബാസ്റ്റ്യൻ പൊടുത്താസിന്റെയും ഷാർലെറ്റിന്റേയും മകനായി എറണാകുളം ജില്ലയിലെ വൈപ്പിനിൽ ജനിച്ചു. സ്കൂൾ പഠനത്തിനുശേഷം ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാട്ടോഗ്രഫി പഠനം പൂർത്തിയാക്കിയ ശേഷം തമിഴിലെ ദിവാകറിനൊപ്പം  ‘ഹൌ ഓൾഡ് ആർ യു‘ വിന്റെ തമിഴ് പതിപ്പായ ‘മുപ്പത്താറ് വയതിനിലേ‘യിൽ അസിസ്റ്റന്റ് ക്യാമറാമാനായി സിനിമാ ജീവിതം തുടങ്ങി.

മലയാളത്തിൽ, “വെൽക്കം ടു സെന്റ്രൽ ജയിൽ” .എന്ന ചിത്രത്തിൽ ക്യാമറാമാൻ അഴകപ്പനെ അസിസ്റ്റു ചെയ്തു. മുഖ്യധാരാ സിനിമയ്ക്ക് ഒപ്പം പരസ്യ ചിത്രങ്ങളിലും മ്യുസിക് ആൽബങ്ങളിലും സിന്റോ ക്യാമറ ചലിപ്പിച്ചു.. ചുരുങ്ങിയകാലത്തിൽ തന്നെ മലയാളത്തിനൊപ്പം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ വർക്ക് ചെയ്യാൻ സിന്റോയ്ക്ക് കഴിഞ്ഞു.