സത്യ

Sathya

സത്യ , സ്വദേശം പാലക്കാട്. പാലക്കാട് ഒലവക്കോട് ടൌണിലെ പ്രമുഖ സ്ഥാപനമായ ഹോം ഫിറ്റിന്റെ ഉടമയും നാടക അഭിനേതാവുമായ രാമചന്ദ്രന്റെ മകനാണ് സത്യ. പരസ്യചിത്രങ്ങളിലൂടെയാണ് സത്യ ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തമിഴിലെ ദിനപത്രമായ ദിനമലർ,സിറ്റി ബാങ്ക് തുടങ്ങിയ പരസ്യങ്ങളിലും തമിഴിൽ ലൈഫ് ഇൻ എ പെയിന്റിംഗ് എന്ന ടെലിഫിലിമിലും സത്യ അഭിനയിച്ചിട്ടുണ്ട്. കലൈഞ്ജർ ടെലിവിഷനിലെ റിയാലിറ്റി ഷോ ആയ 'നാളെയ ഇയക്കുനർ' എന്ന പ്രോഗ്രാമിൽ ബെസ്റ്റ് ആക്റ്ററായി സത്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' വാണ് സത്യയുടെ ആദ്യ ചലച്ചിത്രം. റെജി നായർ സംവിധാനം ചെയ്ത കലികാലം, കൊന്തയും പൂണൂലും, തമിഴിൽ 'നാൻ മഹാൻ അല്ലൈ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിൽ സത്യയുടെ അഞ്ചാമത്തെ ചലച്ചിത്രമാണ് ഇതിഹാസ. ബിരുദധാരിയായ സത്യ അച്ഛന്റെ ബിസിനസിൽ സഹായിക്കുന്നതോടൊപ്പം അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നു.