ശങ്കർ മോഹൻ
Sankar Mohan
പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും സംവിധാനത്തില്‍ ബിരുദവും നേടിയാണ് സിനിമയിലേക്കിറങ്ങിയത്.
എം.ടി വാസുദേവൻ നായർ സംവിധാനം ചെയ്ത 'മഞ്ഞ് ' അടക്കം പത്തോളം മലയാള സിനിമകളിൽ അഭിനയിച്ചു .
1989-90 കാലത്ത് ദില്ലി ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റില്‍ ഉദ്യോഗസ്ഥനായെത്തിയ ശങ്കര്‍ മോഹന്‍ ഇന്ന് ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിലെ ഏറ്റവും തലമുതിര്‍ന്ന സ്ഥിരം ഉദ്യോഗസ്ഥനാണ്.
അച്ഛന് പി.ആര്.എസ്. പിള്ള കേരളത്തിലെ സിനിമാവ്യവസായത്തിന് തറക്കല്ലിട്ട കുലപതികളിലൊരാളാണ്. ഇന്ത്യയിലാദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടക്കമിട്ട ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സ്ഥാപകനാണ്. കേരള ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്റെ ചെയര്മാന് എന്ന നിലയ്ക്ക് പി.ആര്.എസ്. പിള്ള ലോകഭൂപടത്തില്‍ മലയാള സിനിമയെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്.