സന്ദീപ് പ്രദീപ്
Sandeep Pradeep
1997 മെയ് 2 -ന് പ്രദീപിന്റ്റെയും സന്ധ്യയുടെയും മകനായി എറണാംകുളത്ത് ജനിച്ചു. 2015 -ലാണ് സന്ദീപ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഷോർട്ട് ഫിലിമുകളിലൂടെയാണ് അഭിനയത്തിന്റെ തുടക്കം. ഇരുപതോളം ഷോർട്ട് ഫിലിംസി അഭിനയിച്ചിട്ടുണ്ട്. ശാന്തിമുഹൂർത്തം, കല്യാണക്കച്ചേരി, ബിനീഷേട്ടൻ റൂംമേറ്റ് എന്നിവ അവയിൽ ചിലതാണ്. ഏക് ദിൻ എന്ന സിനിമയിലാണ് സന്ദീപ് ആദ്യമായി അഭിനയിക്കുന്നത്. സിനിമ റിലീസ് ചെയ്യാൻ വൈകിയതിനാൽ 2019 -ൽ ഇറങ്ങിയ പതിനെട്ടാം പടി സന്ദീപിന്റേതായി ഇറങ്ങിയ ആദ്യ ചിത്രമായി. അതിനുശേഷം അന്താക്ഷരി എന്ന സിനിമയിൽ അഭിനയിച്ചു.