റോസ്ന ജോഷി

Rosna Joshi

2003 ജൂൺ 5 -ന് ഫോട്ടോഗ്രാഫറായ ജോഷി വിഗ്നറ്റിന്റെയും സിനിമയിലെ ഹെയർ സ്റ്റൈലിസ്റ്റായ ബീന ജോഷിയുടെയും മകളായി കോട്ടയം ജില്ലയിലെ തൊടുപുഴയിൽ ജനിച്ചു. ചങ്ങനാശ്ശേരിയിൽ ബി എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗ് വിദ്യാർത്ഥിനിയാണ് റോഷ്ന. 2022 -ൽ റിലീസ് ചെയ്ത സൂപ്പർ ശരണ്യ  എന്ന സിനിമയിലൂടെയാണ് റോഷ്ന അഭിനയരംഗത്തേയ്ക്കെത്തുന്നത്. സൂപ്പർ ശരണ്യയുടെ സംവിധായകൻ ഗിരീഷ് റോഷ്നയുടെ ചേച്ചിയുടെ സുഹൃത്തായിരുന്നു. അങ്ങിനെയാണ് റോഷ്നയ്ക്ക് സിനിമയിൽ അവസരം ലഭിയ്ക്കുന്നത്. നായികയുടെ കൂട്ടുകാരിയുടെ വേഷമാണ് സിനിമയിൽ ചെയ്തത്.

Instagram