റോണി വിൻസെന്റ്
പ്രശസ്തമായ വിന്‍സെന്റ് ഫാമിലിയില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ വരവ്,അച്ഛന്‍ ജോര്‍ജ് ഇ വിന്‍സെന്റിന് കോഴിക്കോട്ട് പാരഗണ്‍ ഹോട്ടലിനടുത്ത് ചിത്രാ സ്റ്റുഡിയോ എന്ന പേരില്‍ ഒരു സ്ഥാപനം ഉണ്ടായിരുന്നു. മൂത്തചേട്ടന്‍ വിന്‍സെന്റ് മാഷ് എന്ന് അറിയപ്പെട്ടിരുന്ന ക്യാമറാമാനും സംവിധായകനുമായ എ വിന്‍സെന്റ് 1974-ല്‍ ധര്‍മയുദ്ധം എന്ന പേരില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നു. അതില്‍ നല്ലൊരു വേഷം ചെയ്താണ് തുടക്കം(നായകന്‍ പ്രേംനസീറിന്റെ സഹോദരി ശ്രീവിദ്യയുടെ കാമുകന്റെ വേഷമായിരുന്നു). 19 വയസ്സ് മാത്രമായിരുന്നു അപ്പോള്‍ പ്രായം.
നായകനായി ആദ്യം അരങ്ങേറിയത് തമിഴിലായിരുന്നു. ഭരതൻ സംവിധാനം ചെയ്ത 'സാവിത്രി' എന്ന ചിത്രത്തില്‍. അദ്ദേഹം മലയാളത്തില്‍ ചെയ്ത പ്രയാണം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം. മേനകയായിരുന്നു നായിക.സാവിത്രിയിലെ അഭിനയം കണ്ടാണ് ലെനിന്‍ രാജേന്ദ്രന്‍ ചില്ല് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചത്,ശാന്തികൃഷ്ണയായിരുന്നു നായിക. വേണുനാഗവള്ളിയും ചിത്രത്തിലുണ്ടായിരുന്നു.തുടര്‍ന്ന് എഡിറ്റര്‍ രവി സംവിധാനം ചെയ്ത അസ്ഥിയിലും നായകനായി, അംബികയായിരുന്നു നായിക. മികച്ച പുതുമുഖനായകനുള്ള അവാര്‍ഡ് ചില്ലിലൂടെ ലഭിച്ചത് അംഗീകാരമായി.
പിന്നീട് മോഹന്‍ലാല്‍ വില്ലനായി അഭിനയിച്ച 'കൈ എത്തും ദൂരത്ത്' (പഴയ ചിത്രം), മമ്മൂട്ടി നായകനായ 'മനു അങ്കിള്‍' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 1982-ഓടെ രംഗം വിട്ടു.
അവലംബം : മാതൃഭൂമി