രമേഷ് ഗുരുവായൂർ

Ramesh Guruvayur
Date of Death: 
Thursday, 26 September, 2019
രമേശ്‌ ഗുരുവായൂർ

കോഴപ്പുള്ളി വേലായുധന്റെയും തങ്കയുടെയും മകനായി 1975 ൽ ഗുരുവായൂർ കോട്ടപ്പടിയിൽ രമേശ്‌ ഗുരുവായൂർ ജനിച്ചു.

'ചിന്താവിഷ്ടയായ ശ്യാമള' എന്ന ചിത്രത്തിൽ സഹ കലാസംവിധായകനായി തുടങ്ങിയ ഇദ്ദേഹം ഇരുപത്തിയഞ്ചിലധികം സിനിമകളിൽ  കലാസംവിധായാകനായി. മോഹൻലാലിന്റെ 'ഭഗവാൻ' എന്ന സിനിമയിലെ ഇദ്ദേഹത്തിന്റെ കലാസംവിധാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2016 ൽ ഇന്ദ്രൻസ്/മണികണ്ഠൻ പട്ടാമ്പി എന്നിവർ  നായകൻമാരായി പുറത്തിറങ്ങിയ 'ഡിയർ ചാത്തൻ' എന്ന സിനിമയിലൂടെ ചലച്ചിത്ര  സംവിധായകനുമായി ഇദ്ദേഹം.

2019 ൽ അട്ടപ്പാടിയിലെ ആദിവാസി ഭാഷയായ 'ഇരുള'യിൽ  വിജീഷ് മണി സംവിധാനം ചെയ്ത 'നേതാജി' എന്ന സിനിമയുടെ കലാസംവിധാനമാണ് 
ഇദ്ദേഹം അവസാനമായി  നിർവ്വഹിച്ചത്. ഈ ചിത്രം ഗോത്രഭാഷയിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ എന്ന പേരിൽ  ഗിന്നസ്സ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്.

2019 സെപ്റ്റംബർ 26 ആം തിയതി ഇദ്ദേഹം തന്റെ 44 ആം വയസ്സിൽ ഹൃദയമാഘാതത്തെ തുടർന്ന് അന്തരിച്ചു.

സിന്ധുവാണ് ഭാര്യ/ശ്രീയ/ ശ്രീവിഷ്ണു എന്നിവർ മക്കളാണ്.