രാധാകൃഷ്ണൻ കൂത്തുപറമ്പ്
Radhakrishnan Koothuparamb
വടക്കേ മലബാറിലെ സി കെ ജി തീയേറ്റേഴ്സിലൂടെ കടന്നു വന്ന നടൻ. സത്യൻ അന്തിക്കാടിന്റെ വരവേൽപ്പിൽ ഒരു ചെറു വേഷം ചെയ്തു കൊണ്ട് തുടക്കം. പിന്നീട് കഥാനായകൻ, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മൂന്നു തവണ സംസ്ഥാന തല നാടക മത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം വാങ്ങി. നിരവധി ടി വി സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്തമായ, ഏഷ്യാനെറ്റിലെ മുൻഷി എന്ന പരിപാടിയിൽ ഹാജിയാർ എന്ന കഥാപാത്രത്തെ ആദ്യകാലങ്ങളിൽ അവതരിപ്പിച്ചു. സംഗീതജ്ഞന് രമേഷ് നാരായണന് ഇദ്ദേഹത്തിന്റെ സഹോദരനാണ്.
അവലംബം : എതിരൻ മാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്