പി ആർ ശ്യാമള

PR shyamala
Date of Birth: 
Saturday, 4 July, 1931
Date of Death: 
Saturday, 21 July, 1990
കഥ: 3

ന്യായാധിപനും സംഗീതജ്ഞ്യനുമായിരുന്ന ആട്ടറ പരമേശ്വരൻ പിള്ളയുടേയും മാധവ വിലാസം രാജമ്മയുടേയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം  ഹോളി എയ്ഞ്ചൽസ് സ്കൂളിൽ നിന്നായിരുന്നു ശ്യാമളയുടെ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് വുമണിൽ നിന്നും സംഗീതത്തിൽ ബിരുദം നേടി.

മലയാളത്തിലെ ആധുനിക എഴുത്തുകാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന ശ്യാമളയുടെ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് കലാ കൗമുദിയിലായിരുന്നു. അതിനുശേഷം 1955 -ൽ കലാകൗമുദിയിൽ തന്നെ ശ്യാമളയുടെ ആദ്യ നോവൽ യാത്രയിലെ മരണ പാഥേയം പ്രസിദ്ധീകരിച്ചു. തുടർന്ന് മുപ്പത്തിയഞ്ചോളം നോവലുകളും അഞ്ച് ചെറുകഥകളും പ്രസിദ്ധീകരിക്കപ്പെട്ടു. കുങ്കുമം വാരികയിലെ വനിതാപംക്തി (കുങ്കുമശ്രീ) കുറച്ചുകാലം കൈകാര്യം ചെയ്തിരുന്ന ശ്യാമള ശാന്ത പുഷ്പഗിരി എന്ന തൂലികാനാമത്തിൽ അക്കാലത്ത് കുറെ പാചകക്കുറിപ്പുകളും എഴുതുകയുണ്ടായി. സ്ത്രീ പീഡനത്തെക്കുറിച്ച് ട്രയൽ വാരികയിൽ എഴുതിയ അറിയപ്പെടാത്ത പീഡനങ്ങൾ  ശ്രദ്ധയാകർഷിച്ചു. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ചില പരിപാടികളുടെ അവതാരകയായിരുന്നു ശ്യാമള  കേരള സാഹിത്യഅക്കാദമി, സാഹിത്യപ്രവർത്തക സഹകരണസംഘം എന്നിവയിലും അംഗമായിരുന്നു. 

ശ്യാമളയുടെ രണ്ട് നോവലുകൾ സിനിമയായിട്ടുണ്ട്. 1973 -ൽ ശ്യാമളയുടെ കഥയ്ക്ക് എം കൃഷ്ണൻ നായർ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ഭദ്രദീപം. അതിനുശേഷം 1981 -ൽ മനസ്സിന്റെ തീർത്ഥയാത്ര 1983 -ൽ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്നീ നോവലുകൾ സിനിമകളായി. ശരറാന്തൽ എന്ന നോവൽ ടെലിവിഷൻ സീരിയലായി. മികച്ച സീരിയലിനുള്ള സംസ്ഥാന പുരസ്കാരം നേടി. സിന്ദൂരം വാരികയുടെ എഡിറ്ററായിരുന്ന കരൂർ ശശിയെയാണ് ശ്യാമള വിവാഹം ചെയ്തത്.
1990 ജൂലൈയിൽ ശ്യാമള അന്തരിച്ചു.