പി വാസു

P Vasu
തമിഴ്‌,കന്നഡ,തെലുഗു ഭാഷകളിലായി എഴുപതോളം സിനിമകൾ സംവിധാനംചെയ്തിട്ടുള്ള മലയാളിയാണ്‌ പി.വാസു.
Date of Birth: 
Thursday, 15 September, 1955
വാസുദേവൻ പീതാംബരം
സംവിധാനം: 2
കഥ: 2
തിരക്കഥ: 1

പി വാസു അഥവാ വാസുദേവൻ പീതാംബരൻ നായർ

സംവിധായകൻ,നിർമ്മാതാവ്‌,നടൻ, കഥാകൃത്ത്‌,തിരക്കഥാകൃത്ത്‌

കുടുംബപശ്ചാത്തലം

വാസുദേവൻ പീതാംബരൻ നായർ എന്ന് മുഴുവൻ പേര്‌. 1955 സെപ്തംബർ 15ന്‌എം.പീതാംബരൻ നായരുടേയും കമലയുടേയും മകനായി മദിരാശിയിലായിരുന്നുപി.വാസു ജനിച്ചത്‌. "എം.പീതാംബരം" എന്ന പീതാംബരൻ നായരും കുടുംബവുംതൃശൂർ ജില്ലയിലെ നെടുമ്പാളിൽ നിന്ന് മദിരാശിയിലേക്ക്‌ മാറിയതാണ്‌. തമിഴ്‌-തെലുഗു-മലയാളം സിനിമാലോകത്ത്‌ എൻ റ്റി ആർ,എം ജി ആർ,ശിവാജിഗണേശൻ മുതൽ തെന്നിന്ത്യയിലെ സമകാലികരായ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടേയും മേക്കപ്പ്‌ മാനായിരുന്നു പീതാംബരം. മുപ്പതു വർഷം തമിഴ്‌നാട്ടിലെ‌മേക്കപ്‌ കലാകാരന്മാരുടെ യൂണിയന്റെ പ്രസിഡന്റായിരുന്ന പീതാംബരത്തിന്‌"കലൈമാമണി" പുരസ്കാരം ലഭിച്ചിട്ടുണ്ട്‌. തെന്നിന്ത്യയിലെ വിഖ്യാത ക്യാമറാമാൻഎം സി ശേഖർ പീതാംബരത്തിന്റെ സഹോദരനാണ്‌. അവർ രണ്ടുപേരും ചേർന്ന്25ലധികം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്‌. പീതാംബരത്തിന്റെ മകൻ വാസുദേവനുംഅങ്ങനെയാണ്‌ അവരുടെ വഴിയേ സിനിമയിലേയ്ക്ക്‌ വന്നത്‌.

സംവിധായകൻ

1981ൽ നടനും സംവിധായകനുമായ സന്താനഭാരതിയുമായി ചേർന്ന് "ഭാരതി-വാസു" എന്നപേരിൽ "പന്നീർപുഷ്പങ്കൾ" എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക്‌ പി.വാസു പ്രവേശിച്ചു.

പുതുമുഖങ്ങളായ സുരേഷ്, ശാന്തികൃഷ്ണ എന്നിവർ അഭിനയിച്ച ഈ ചിത്രം"പനിനീർ പൂക്കൾ" എന്നപേരിൽ മലയാളത്തിൽ ഡബ്ബ് ചെയ്തിരുന്നു. തുടർന്ന്മലയാളനടൻ രതീഷിനെ ആദ്യമായി തമിഴിൽ അവതരിപ്പിച്ച “മധുമലർ”, ഭാനുപ്രിയയെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച “മെല്ലെപ്പേശുങ്കൾ”, ബാലകൃഷ്ണയും വിജയശാന്തിയും അഭിനയിച്ച തെലുഗു ചിത്രം “സാഹസമേജീവിതം”, ശിവാജിയും പ്രഭുവും ഒന്നിച്ച "നീതിയിൻ നിഴൽ" എന്നീ ചിത്രങ്ങൾചെയ്തുകഴിഞ്ഞ്‌ ഭാരതി-വാസു ഇരട്ട സംവിധായകർ കൂട്ടുപിരിഞ്ഞു. 

1986ൽ വിഷ്ണുവർദ്ദൻ, സുമലത എന്നിവർ അഭിനയിച്ച “കഥാനായക”എന്നകന്നടചിത്രത്തിലൂടെയാണ് പി.വാസു ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് വിഷ്ണുവർദ്ദനും അംബികയും അഭിനയിച്ച “ജീവനജ്യോതി” എന്നകന്നടചിത്രമാണ് പി.വാസു ചെയ്തത്‌. “സമർപ്പണം”  എന്നപേരിൽ ഈ ചിത്രംമലയാളത്തിൽ ഡബ്ബ് ചെയ്തു വന്നിരുന്നു. 

1988ൽ പ്രഭു, രൂപിണി എന്നിവർ അഭിനയിച്ച “എൻ തങ്കച്ചി പഠിച്ചവ” എന്നചിത്രത്തോടെ തമിഴിലും പി.വാസു ചുവടുറപ്പിച്ചു. 1990ൽ രജനീകാന്ത്‌ അഭിനയിച്ച"പണക്കാരൻ"സംവിധാനം ചെയ്തു. അതേ വർഷം റിലീസായ സത്യരാജിന്റെ"നടികനി"ൽ മലയാളി നടൻ പ്രതാപചന്ദ്രൻ വില്ലനായിരുന്നു. 1991ൽ ചെയ്തപ്രഭുവിന്റെ പ്രധാന സിനിമകളിലൊന്നായ "ചിന്നത്തമ്പി" വൻ വിജയമായി. മലയാളത്തിൽ മൊഴിമാറ്റി "ചിന്നതമ്പി" കേരളത്തിലും ശ്രീ മൂവീസ്‌ റിലീസ്‌ചെയ്തിരുന്നു. സൂപ്പർതാരങ്ങളുടേയും സൂപ്പർ ഹിറ്റുകളുടേയും സന്തതസഹചാരിയായപ്പോൾ പി വാസുവിന്റെ സിനിമാ ജീവിതംതിരക്കേറിയതായി.അക്കാലത്ത്‌ സത്യരാജ്‌, പ്രഭു, രജനീകാന്ത്‌ എന്നിവരുടെ പലസൂപ്പർ ഹിറ്റുകളും സംവിധാനം ചെയ്തത്‌ പി വാസുവായിരുന്നു. 

1997ൽ ജയറാം നായകനായ "പത്തിനി" സംവിധാനം ചെയ്തു. അജയ് ദേവ്‌ഗൺഅഭിനയിച്ച "ഹോഗി പ്യാർ കി ജീത്‌" എന്ന ചിത്രത്തിലൂടെ 1999ൽ ഹിന്ദിയിലും സാന്നിദ്ധ്യമറിയിച്ചു. ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമടക്കം എഴുപതിനടുത്ത്‌ചിത്രങ്ങൾ നാലു ഭാഷകളിലായി പി വാസു സംവിധാനം ചെയ്തു. 

ധാരാളം മലയാളം സിനിമകൾ പി വാസു തമിഴിൽ പുനർ നിർമ്മിച്ചിട്ടുണ്ട്‌. "ഭരതം" തമിഴിൽ "സീനു" എന്ന പേരിലും "തൂവൽസ്പർശം" "അസത്തൽ" എന്ന പേരിലുംചെയ്തു. മലയാളത്തിന്റെ സൂപ്പർ ഹിറ്റുകളായ ‌ "മണിച്ചിത്രത്താഴ്‌", "ആറാംതമ്പുരാൻ" എന്നിവ സംയോജിപ്പിച്ച്‌  കന്നഡയിൽ "ആപ്തമിത്ര" എന്നുംഅതിനൊരു രണ്ടാം ഭാഗമായി "ആപ്തരക്ഷക"എന്നും സിനിമകൾ ചെയ്തു. തെലുഗുവിൽ "നാഗവല്ലി" എന്നൊരു റീ മേക്കുമുണ്ടായി. തമിഴ്‌ പതിപ്പായ"ചന്ദ്രമുഖി" രജനീകാന്ത്‌-പ്രഭു-ജ്യോതിക ടീമിനെ അണിനിരത്തി സംവിധാനംചെയ്തതും പി വാസു തന്നെയായിരുന്നു. ശ്രീനിവാസന്റെ "കഥ പറയുമ്പോൾ" തമിഴിൽ "കുസേലൻ" എന്ന പേരിലും തെലുഗുവിൽ "കതാനായകുഡു" എന്നപേരിലും പി വാസു പുനർനിർമ്മിച്ചു. 2014-ൽ മലയാളത്തിന്റെ "ദൃശ്യം" കന്നഡയിൽ"ദൃഷ്യ" എന്ന പേരിൽ ചെയ്തതും പി വാസുവാണ്‌. 

നടൻ

2000ൽ വിജയകാന്ത് നായകനായ "വല്ലരശ്" എന്ന ചിത്രത്തിലെ വില്ലനായിഅഭിനയ രംഗത്തേക്കു കടന്ന പി വാസു  2001ൽ ദിലീപ് നായകനായ "ഈ പറക്കുംതളിക"യിലും വില്ലനായി. മലയാളത്തിലെത്തിയ മറ്റൊരു സിനിമ"താന്തോന്നി"യാണ്‌. നാലു തെന്നിന്ത്യൻ ഭാഷകളിലുമായി ഇരുപതിലധികംസിനിമകളിൽ പി.വാസു അഭിനയിച്ചിട്ടുണ്ട്‌. 

നിർമ്മാതാവ്‌

വാൾട്ടർ വെറ്റ്രിവേൽ,സാധു,മലബാർ പോലീസ്‌,തൊട്ടാൽ പൂ മലരും എന്നീസിനിമകൾ പി.വാസു നിർമ്മിച്ചവയാണ്‌. 

കഥ,തിരക്കഥ

തന്റെ സ്വന്തം സിനിമകൾക്ക്‌ കഥയും തിരക്കഥയും ചെയ്തത്‌ കൂടാതെമലയാളത്തിലെ "ആയുഷ്മാൻ ഭവ" ഉൾപെടെ എട്ടു സിനിമകൾക്കായി പി.വാസുകഥകളെഴുതുകയും രണ്ടു കന്നഡ ചിത്രങ്ങൾക്ക്‌ തിരക്കഥ എഴുതുകയും ചെയ്തു. 

പുരസ്കാരങ്ങൾ

കഥ,തിരക്കഥ,സംവിധാനം എന്നിങ്ങനെ വിവിധ സംസ്ഥാന അവാർഡുകൾ മൂന്നുപ്രാവശ്യം ലഭിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌ ഗവണ്മെന്റിന്റെ ചലച്ചിത്രകലാകാരന്മാർക്കുള്ളപരമോന്നത പുരസ്കാരങ്ങളായ "ജെ.ജയലളിത അവാർഡ്"‌ 2002ലും "കലൈമാമണി പുരസ്കാരം" 2004ലും പി.വാസുവിന്‌ ലഭിച്ചു. 

കുടുംബം

സിനിമാ നിർമ്മാണത്തിലും പങ്കാളിയാണ്‌ ഭാര്യ ശാന്തി. മകൻ ശക്തി സിനിമകളിൽഅഭിനയിക്കുന്നു. മകൾ അഭിരാമി. 

മറ്റു ഭാഷകളിൽ അജയ്യനായിരിക്കുമ്പോഴും മലയാളത്തിലേക്ക്‌ അധികംവ്യാപരിക്കാത്ത കർമ്മപഥമാണ്‌ പി.വാസുവിന്റേത്‌.