ജതിമർമ്മരങ്ങളുതിരും
ജതിമര്‍മ്മരങ്ങളുതിരും സ്മൃതി-
മണ്ഡപങ്ങളില്
ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ
ചൈത്രകല്യാണസൗഗന്ധികങ്ങള്‍ പാടി
സ്വാഗതം സാദരം
ജതിമര്‍മ്മരങ്ങളുതിരും സ്മൃതി-
മണ്ഡപങ്ങളില്
ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ
കല്‍വിളക്കകള്‍ കൈക്കുടന്നയില്‍
നെയ്ത്തിരിത്താലമേന്തി
കണ്ടു നിന്നുവോ
നിഴലുകള്‍ സ്വയം ഇളകിയാടുന്ന ശിശിരലാവണ്യ രാത്രിയില്‍
കളിയരങ്ങിലൊരു കാമ്യരൂപമായ്
കാത്തു നില്‍ക്കുന്നതാരേ...
ആരെ... ആരേ...
ജതിമര്‍മ്മരങ്ങളുതിരും സ്മൃതി-
മണ്ഡപങ്ങളില്
ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ
സര്‍ഗ്ഗനൊമ്പരം കാല്‍ച്ചിലങ്കയില്‍ ശൈവതാളങ്ങളായി.. നീയറിഞ്ഞുവോ
അരണികള്‍ സ്വയം കടയുമാത്മാവി-
ലുണരുമുന്മാദ ശംഖൊലി
നിറനിലാവിന്റെ തീര്‍ത്ഥഗംഗയില്‍ ഉദയപത്മങ്ങള്‍ തേടീ..
തേടി... തേടീ...
ജതിമര്‍മ്മരങ്ങളുതിരും സ്മൃതി-
മണ്ഡപങ്ങളില്
ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ..
ആ....