ഇളംമഞ്ഞ് മുളംകൂമ്പിന്

ഇളംമഞ്ഞ് മുളംകൂമ്പിനുമ്മ നൽകി
മഞ്ഞുമാസക്കുളിരു വന്നൂ
ഒളിഞ്ഞു നോക്കിയതാര് 
മറഞ്ഞു നോക്കിയതാര്
ഓരീലത്തുമ്പിയോ ഓലവാലൻകിളിയോ
ചോലക്കരയിലെ ചൂളം വിളിക്കണ
ചൂണ്ടക്കാരനോ...ചൂണ്ടക്കാരനോ
ഇളംമഞ്ഞ് മുളംകൂമ്പിനുമ്മ നൽകി
മഞ്ഞുമാസക്കുളിരു വന്നൂ

അമ്മ കറുമ്പി മോളു വെളുമ്പി
മോളുടെ മോളേ ചിറുങ്ങാലീ
ആനകേറാമലയ്ക്കപ്പുറത്താരുടെ
കാതുകുത്ത് കല്യാണം
കല്യാണത്തിന് കാതിലണിയാൻ
കല്ലുകടക്കനുണ്ടോ..കല്ലുകടക്കനുണ്ടോ
(ഇളംമഞ്ഞ്...)

ഇക്കരയ്ക്കോ നീയക്കരയ്ക്കോ
ഇക്കിളിക്കിളി കുറുമാട്ടീ
ഒരു കൂടത്തുള്ളിലത്താഴത്തിനു
തോട്ട തടഞ്ഞോനോ
അത്താഴത്തിനു കൂടെയിരിക്കാൻ
കുഞ്ഞിക്കുറുമനുണ്ടോ
കുഞ്ഞിക്കുറുമനുണ്ടോ
(ഇളംമഞ്ഞ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ilam manju mulam koombinu

Additional Info

Year: 
1993

അനുബന്ധവർത്തമാനം