ഇണയരയന്നം കുളിച്ചു - F
ഇണയരയന്നം കുളിച്ചു കേറി
പൊന്‍തൂവല്‍ ചീകിമിനുക്കും
ഇലവീഴാപ്പൂഞ്ചോലക്കരയില്‍
ഈറക്കുഴലൂതാന്‍ വാ
പുള്ളോപ്പൂങ്കുയിലേ
നാടോടിക്കഥ പറയാന്‍ വാ
(ഇണയരയന്നം...)
ഈറത്തുകില്‍ മാറിയുടുത്ത്
ഇളവന്നൂര്‍ നടുമുറ്റത്ത്
അരിപ്പൊടിക്കോലമെഴുതും
ഇളമുറത്തമ്പുരാട്ടി
അണിവിരല്‍ത്തുമ്പുകൊണ്ട-
കത്തളത്തില്‍ നീ
ആരുടെ മുഖച്ചിത്രം വരച്ചൂ
നീ വരച്ചു
(ഇണയരയന്നം...)
തച്ചോളിത്തിലകമണിഞ്ഞ്
കര്‍പ്പൂരത്താലമുഴിഞ്ഞ്
അറപ്പുരവാതില്‍ തുറക്കും
ആരോമല്‍ തമ്പുരാനെ
ചുരികത്തഴമ്പുള്ള കൈവിരല്‍-
ക്കൂട്ടിന്നുള്ളില്‍
മാടപ്പിറാവായ് ഞാനിരിക്കാം
ഞാനിരിക്കാം
(ഇണയരയന്നം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Inayarayannam kulichu - F
Additional Info
Year:
1993
ഗാനശാഖ: