സ്വരജതി പാടും പൈങ്കിളി - F

സ്വരജതി പാടും പൈങ്കിളീ
പോരൂ ശ്രുതിക്കൂടിനുള്ളിൽ നിന്നു നീ 
തിരുവൈയാറിൽ നിന്നോ തിരുവാഴുംകോടിൽ നിന്നോ
തിരുവിതാംകൂറിൽ നിന്നോ വന്നു നീ
സ്വരജതി പാടും പൈങ്കിളീ
പോരൂ ശ്രുതിക്കൂടിനുള്ളിൽ നിന്നു നീ 

ഹൃദയമാം പൊയ്കയിൽ വിടരുന്നു മോഹം
പൂവായ്.....ആ.....
അതിനുള്ളിലെന്നെന്നും നിറയുന്ന ദേവീ
വാണീ മായേ സാമവേദാനന്തം നീയേ
ആ....
നിസഗമപ ഗമരിഗസരി
നിസഗമപ സനിധനി പധമപഗമ
സാസ സാസ സസ സാസ സാസ സസ
ഗഗരി സനിധ പസനിധപമ
ഗരി മഗ പമ നിധ മപനിധസാ
സ്വരജതി പാടും പൈങ്കിളീ
പോരൂ ശ്രുതിക്കൂടിനുള്ളിൽ നിന്നു നീ

മുരളിതൻ നാഭിയിൽ വീണയിൽ നാവിൽ ദേവീ.....ആ...
അനശ്വരനാദത്തിൻ ചിറകുകൾ വീശി
രാഗം താനം പല്ലവിയാകൂ നീ എന്നും 

സ്വരജതി പാടും പൈങ്കിളീ
പോരൂ ശ്രുതിക്കൂടിനുള്ളിൽ നിന്നു നീ 
തിരുവൈയാറിൽ നിന്നോ തിരുവാഴുംകോടിൽ നിന്നോ
തിരുവിതാംകൂറിൽ നിന്നോ വന്നു നീ
സ്വരജതി പാടും പൈങ്കിളീ
പോരൂ ശ്രുതിക്കൂടിനുള്ളിൽ നിന്നു നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarajathi paadum painkili - F

Additional Info

Year: 
1994

അനുബന്ധവർത്തമാനം