തത്തമ്മേ ചൊല്ല് ചൊല്ല്
ചികുചികുചാച്ച ചികുചാ ചികുചാച്ചക ചികുചാ
തത്തമ്മേ ചൊല്ല്ചൊല്ല് ഒരു കള്ളക്കണ്ണിലെക്കിളിപ്പെണ്ണെ
കൈക്കുമ്പിള്‍ മഞ്ഞു കോരി ഒരു കള്ളത്തെന്നലിതു വഴി പോയൊ
കുളിരുള്ള ജനുവരിമാസം ചുണ്ടു കിടുകിടെ വിറക്കണ കാലം
കയ്യും മെയ്യും പരസ്പരം ചുറ്റിപ്പടരാന്‍ അവസരം കൊതിക്കണ നേരം
ഏയ് ഏയ് ഏയ് സാമി വായോ
ഒരു മെത്തയിലന്യോന്യം പരതാമൊരു സായാഹ്നം
ശയനത്തിനൊരുക്കീടാം സ്വപ്നങ്ങടെ കൂടാരം
വേണ്ടാ വേണ്ടാ വേണ്ടാ വേണ്ടാതീനം വേണ്ടാ
വേഷം കെട്ടലു വേണ്ട കേറി സുഖിപ്പിക്കലൊന്നും വേണ്ടാ
ആ...ആ‍്..ആ....
കളിയല്ലൊരു കല്യാണം കനവൂട്ടുമൊരാചാരം
മദനോത്സവ പരിവേഷം നിലനില്‍പ്പിനൊരാധാരം
രതിരസലയ ശുഭനിമിഷം ഇതു മംഗള സമയം
അംഗനാചുംബനം ഓയ് ഓയ് വാ സാമി വായോ
കിളിവാതിലടച്ചോട്ടെ തിരിനാളമണച്ചോട്ടെ
ഇടനെഞ്ചിലെയരയന്നം സന്ദേശമയച്ചോട്ടെ
ഏ...ഏ..ആ..ആ..ആ...
കളിവാക്കുകള്‍ ചൊല്ലേണ്ടേ ഉടലോടെ പറക്കേണ്ടേ
ലഹരിക്കുളിരറിയണ്ടേ ലയനപ്പൊരുളറിയണ്ടേ
മദചല മധുകരമനിശം ഇതുശാന്തിമുഹൂര്‍ത്തം
സുന്ദരം സുന്ദരം ഏയ് ഏയ് വാ സാമി വായോ