അമ്മാനക്കുന്നുമ്മേലെ
അമ്മാനക്കുന്നുമ്മേലെ..
അമ്മാനക്കുന്നുമ്മേലെ
ചെമ്മാനക്കുന്നുമ്മേലെ
ആറാട്ടിനു പോണോരേ പോണോരേ
നൂറായിരം ആളുമരങ്ങും
ഏഴാന എഴുന്നള്ളത്തും
കാണാൻ നീ പോണില്ലേ കാക്കാത്തിപ്പെണ്ണേ
അമ്മാനക്കുന്നുമ്മേലെ
ചെമ്മാനക്കുന്നുമ്മേലെ
ആറാട്ടിനു പോണോരേ പോണോരേ
ചേലയുടുത്തോ മാലയണിഞ്ഞോ
തുഞ്ചോണിപ്പായെടുത്തോ
കൊട്ടയെടുത്തോ തട്ടമെടുത്തോ
മുന്നാഴി അവിലെടുത്തോ
പോളേല് പൊതിഞ്ഞുവച്ച പൂക്കുലയെടുത്തോ
ഏഴിമലപുഴ കടക്കാൻ തോണിയുണ്ടോ
ഏലേലം തുഴയെറിയാൻ ആൾക്കാരുണ്ടോ
അമ്മാനക്കുന്നുമ്മേലെ
ചെമ്മാനക്കുന്നുമ്മേലെ
ആറാട്ടിനു പോണോരേ പോണോരേ
ആ....
കൊഴലെടുത്തോ തകിലെടുത്തോ
കല്യാണത്തുണിയെടുത്തോ
കാവിലമ്മയ്ക്ക് നേർച്ച കൊടുക്കാൻ
നാലഞ്ച് കാശെടുത്തോ
മാരന്റെ കരളിളകാൻ നാടോടിത്തേനെടുത്തോ
കൊഞ്ചിവന്നു കവിളിൽ നുള്ളാൻ തോഴിയുണ്ടോ
പയ്യാരം പറഞ്ഞിരിക്കാൻ നാത്തൂനുണ്ടോ
അമ്മാനക്കുന്നുമ്മേലെ..
അമ്മാനക്കുന്നുമ്മേലെ
ചെമ്മാനക്കുന്നുമ്മേലെ
ആറാട്ടിനു പോണോരേ പോണോരേ
നൂറായിരം ആളുമരങ്ങും
ഏഴാന എഴുന്നള്ളത്തും
കാണാൻ നീ പോണില്ലേ കാക്കാത്തിപ്പെണ്ണേ
അമ്മാനക്കുന്നുമ്മേലെ
ചെമ്മാനക്കുന്നുമ്മേലെ
ആറാട്ടിനു പോണോരേ പോണോരേ