വാചാലമൗനമേ

ആ....
വാചാലമൗനമേ വാചാലമൗനമേ
ഒരു നൂറുനാവുള്ള വാചാലമൗനമേ
പറയാത്ത സത്യങ്ങളെത്ര -ആരോടും 
പറയാത്ത സത്യങ്ങളെത്ര
മനസ്സിന്റെ ആഴങ്ങളർത്ഥങ്ങളെത്ര
വാചാലമൗനമേ...

ആത്മദുഖങ്ങളെ മൂടിപ്പൊതിയുന്ന
സ്നേഹപുഷ്പങ്ങളെപ്പോലെ
ആഴക്കയങ്ങളെ മൂടിക്കിടക്കുന്ന
നീലനീർപ്പോളകൾ പോലെ
കണ്ണീർക്കിനാവിന്റെ നൊമ്പരപ്പാടിലും
മന്ദഹസിക്കുന്നതാര്...
മിണ്ടാതെ മന്ദഹസിക്കുന്നതാര്
(വാചാലമൗനമേ...)

സൂര്യഗായത്രികൾ പാടിയുണർത്തുന്ന
ശ്യാമയാമങ്ങളെ ചൊല്ലൂ
ഭാഗ്യനിർഭാഗ്യങ്ങൾ കൂടെ നടക്കുന്ന
കാലപ്രവാഹമേ ചൊല്ലൂ
എന്തീമുനമ്പിലെ മുന്തിരിത്തോപ്പിലെ 
പഞ്ചവർണ്ണക്കിളി പോയീ...
മിണ്ടാതെ പഞ്ചവർണ്ണക്കിളി പോയി
(വാചാലമൗനമേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vachalamouname

Additional Info

Year: 
1994

അനുബന്ധവർത്തമാനം