കന്നിക്കിനാവിന്റെ (F)

കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം 
പ്രാവേ... പോകയോ 
നിന്നെക്കുറിച്ചുള്ളിൽ തെന്നിത്തുടിക്കുമെൻ ഗാനം... മൗനമായ്
അഴലിൻ വഴിയോരം അലിവിൻ നിഴലോരം 
(കന്നി...)

ഏതേതോ ഗദ്ഗദത്തിൻ 
തീക്കനൽ പൊള്ളുന്നു നെഞ്ചിൽ
ഓരോരോ നൊമ്പരത്തിൻ 
പാഴ്ക്കടൽ മൂടുന്നു കണ്ണിൽ
ഒരു കുളിർവാക്കിൻ പൂമ്പീലിയായ്
തഴുകിടുവാനായ് വന്നെങ്കിൽ നീ
എന്നാളും എൻ ജന്മം ധന്യമായേനേ
എന്നോമൽ സ്വപ്നങ്ങൾ സ്വർണ്ണമായേനേ
അഴലിൻ വഴിയോരം അലിവിൻ നിഴലോരം (കന്നി...)

ഏതേതോ താഴ്വരയിൽ 
ഇരുൾമഴ വീഴുന്ന രാവിൽ
ഓരോരോ ഓർമ്മകൾതൻ 
പാട്ടുകൾ ഞാൻ നിന്നു പാടാം
ഒരു നെടുവീർപ്പിൻ ചില്ലോളമായ്
പുഴയൊഴുകുന്നു കണ്ണീർപോലെ
എന്നെന്നും എന്നുള്ളിൽ മാഞ്ഞുപോവാതെ
ആരാരും പാഴ്ചുണ്ടാൽ പങ്കു വയ്ക്കാതെ
അഴലിൻ വഴിയോരം അലിവിൻ നിഴലോരം (കന്നി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannikkinavinte