പകൽപക്ഷി പാടുമീ
പകൽപ്പക്ഷി പാടുമീ പാട്ടിലും
നിൽത്തുമ്പി തുള്ളുമീ മേട്ടിലും
മദംകൊണ്ടു മേയാൻ മനസ്സേ നീ വാവാ
മലർക്കൂടു കൂട്ടാൻ കൂട്ടു വാ
പകൽപ്പക്ഷി പാടുമീ പാട്ടിലും
നിഴൽത്തുമ്പി തുള്ളുമീ മേട്ടിലും
മുളംകാട്ടിൽ മൂളിപ്പാടി
ഇളംതേനും തേടിത്തേടി
കുറുമ്പോടെ കൂടെ പമ്മി വാ
മനസ്സിന്റെയുള്ളളിൽ വസന്തങ്ങൾ വീണ്ടും
ഉഷസ്സിന്റെ തേരിൽ പറന്നെത്തിടുമ്പോൾ
കൊതിയോടെയോതാം സ്വാഗതം
പകൽപ്പക്ഷി പാടുമീ പാട്ടിലും
നിൽത്തുമ്പി തുള്ളുമീ മേട്ടിലും
മുകിൽച്ചില്ലു കൂട്ടിന്നുള്ളിൽ
ഉറങ്ങാത്ത നക്ഷത്രങ്ങൾ
സ്വയം തെന്നി മിന്നും രാത്രിയിൽ
നിലാവിന്റെ കൊമ്പിൽ നിഴലൂഞ്ഞലാടാം
കിനാവിന്റെ തുണ്ടിൽ കുളിർമഞ്ഞു തേടാം
സ്വയം ചേർന്നു പാടാം പഞ്ചമം
പകൽപ്പക്ഷി പാടുമീ പാട്ടിലും
നിൽത്തുമ്പി തുള്ളുമീ മേട്ടിലും
മദംകൊണ്ടു മേയാൻ മനസ്സേ നീ വാവാ
മലർക്കൂടു കൂട്ടാൻ കൂട്ടു വാ
പകൽപ്പക്ഷി പാടുമീ പാട്ടിലും
നിഴൽത്തുമ്പി തുള്ളുമീ മേട്ടിലും