യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ
സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ
സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ
നീലെ ഗഗൻ കി തലെ രെ സാജ്‌നാ
സാഞ്ച് ദലെ ദീപ് ജലെ രെ
നീലെ ഗഗൻ കി തലെ രെ സാജ്‌നാ
സാഞ്ച് ദലെ ദീപ് ജലെ രെ
യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ
യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ
ആർദ്രമാകും നിൻ നെഞ്ചിലോ
പീലിചാർത്തും വാൽക്കണ്ണിലോ
വീണലിഞ്ഞു പോയ് ഞാൻ
യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ
നീയുറങ്ങുമ്പോൾ മാറിലെ മർമ്മരം കാതോർക്കവെ
ദേവകൾ മീട്ടും വീണതൻ ശ്രീലയം കേൾക്കുന്നു ഞാൻ
പൂപ്പളുങ്കിൽ മിന്നി നിൽക്കും ദീപനാളം പോലവെ
എന്നിലെ എന്നിൽ നിൻ പൂമുഖം പൂക്കവെ
ധന്യനായി ഞാൻ
യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ
സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ
സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ
നീലെ ഗഗൻ കി തലെ രെ സാജ്‌നാ
സാഞ്ച് ദലെ ദീപ് ജലെ രെ
നീലെ ഗഗൻ കി തലെ രെ സാജ്‌നാ
സാഞ്ച് ദലെ ദീപ് ജലെ രെ
രാഗമേഘങ്ങൾ കുങ്കുമം ചാർത്തുമീ വിൺചില്ലയിൽ
രണ്ടിളം തിങ്കൾ പ്രാവുകൾ പോലെ നാം ചേക്കേറവെ
നമ്മിലേതോ കുഞ്ഞു മോഹം ചില്ലുതൂവൽ തേടവേ
ആദ്യമായ് ഉള്ളിലെ പാൽക്കുടം ചോരവെ
ധന്യയായി ഞാൻ
യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ
ആർദ്രമാകും നിൻ നെഞ്ചിലോ
പാതിപാടും പാട്ടിലോ
വീണലിഞ്ഞു പോയ് ഞാൻ
യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ