കന്യാകുമാരി കന്യാകുമാരി

ഓഹോ...ഓ...
കന്യാകുമാരി കന്യാകുമാരി
മാലാഖ സൗവര്‍ണ്ണ കിരണങ്ങള്‍ വിരിയുമ്പോള്‍
അഴകിന്‍ പൊന്‍കതിര്‍ ചാര്‍ത്തും
അനുപമ സുന്ദര ഭൂമി 
അസുലഭ സൗന്ദര്യ ഭൂമി

ഋതുദേവതകള്‍ തൊഴുതു മടങ്ങും ദേവികന്യകാ രൂപം
ആ...
ഭാരതാത്മാവില്‍ അമൃതം ചൊരിഞ്ഞ ശ്രീവിവേകാന്ദ ശിലയും
നിരിസധ നിസധപ സരിഗ രിഗപ ധപസാ..
ഭാരതാത്മാവില്‍ അമൃതം ചൊരിഞ്ഞ ശ്രീവിവേകാന്ദ ശിലയും
ഇവിടെ ഇവിടെ ഇവിടെ
കന്യാകുമാരി കന്യാകുമാരി കന്യാകുമാരീ..

ഇര തേടാനായ് ഇണ ചേരാനായ് 
ഓടും മാനവരിവിടെ
ആ...
അവരുടെ മോഹം കരിയും കൊഴിയും ആരുമറിയാതെ എന്നും
ആ...
അവരുടെ മോഹം കരിയും പൊഴിയും ആരുമറിയാതെ എന്നും
കന്യാകുമാരി കന്യാകുമാരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanyakumari kanyakumari

Additional Info

Year: 
1993

അനുബന്ധവർത്തമാനം