നീലക്കടമ്പിൻ പൂവുകൾ

ആ.....
നീലക്കടമ്പിൻ പൂവുകൾ ചൂടി
നീലനിശീഥിനി ഗ്രാമങ്ങൾ തോറും
നാദമനോഹരരൂപിണിമാർ പാടും
രാധാമാധവ ഗാനവുമായ്
കാത്തിരിപ്പൂ.. നിന്നെ കാത്തിരിപ്പൂ
കണ്ണാ...നിന്നെ കാത്തിരിപ്പൂ
(നീലക്കടമ്പിൻ...)

എന്റെ അനശ്വര പ്രേമഗീതങ്ങളും
നിന്നിലെ ശക്തിയും ചൈതന്യവും
എന്റെ വികാരങ്ങൾ എന്റെ കിനാവുകൾ
എല്ലാം എല്ലാം നീ കണ്ണാ
നീലക്കടമ്പിൻ പൂവുകൾ ചൂടി
നീലനിശീഥിനി ഗ്രാമങ്ങൾ തോറും

വൃന്ദാവനക്കുളിർ വീശുന്ന വേളയിൽ
മന്ദസ്മിതവുമായ് എൻ മുന്നിൽ നീ
എന്റെ കൈവല്യമായ് എന്റെ രോമാഞ്ചമായ്
വന്നൂ നിന്നു നീ കണ്ണാ
(നീലക്കടമ്പിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakkadambin poovukal