കാളിന്ദി തടത്തിലെ രാധ

കാളിന്ദിതടത്തിലെ രാധ
കണ്ണന്റെ കളിത്തോഴി രാധ
ദ്വാരകാപുരിയിൽ രുഗ്മിണീസ്വയംവര
ഗോപുരപ്പന്തലിൽ പോയി (കാളിന്ദി..)

കണ്ണീരിലീറനായ പുഷ്പോപഹാരമവൾ
കായാമ്പൂവർണനു കാഴ്ച വെച്ചൂ (2)
കണ്ണൻ കാഞ്ചനവേണുവൂതീ (2)
കാമുകിതൻ മൗനം ഗൽഗദമായീ
അവൾ പാടീ...
ധീരസമീരേ യമുനാതീരേ
വസതി വനേ വനമാലീ (കാളിന്ദി..)

ചക്രവർത്തിനി രുഗ്മിണി രാധയുടെ
സ്വർഗ്ഗകർണ്ണാമൃതമാസ്വദിച്ചൂ (2)
കണ്ണന്റെ കൈവിരൽ താളമായീ (2)
കാമുകിതൻ ദാഹം ഗാനമായീ
അവൾ പാടീ...
രതിസുഖസാരേ ഗതമഭിസാരേ
മദനമനോഹരവേഷം (കാളിന്ദി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaalindi thadathile radha

Additional Info

അനുബന്ധവർത്തമാനം