വജ്രകുണ്ഡലം
വജ്രകുണ്ഡലം മണിക്കാതിലണിയും
വൃശ്ചികസന്ധ്യാരാഗമേ
വിശ്വമാനസം വിരല്‍തൊട്ടുണര്‍ത്താന്‍
വിണ്ണില്‍ വന്ന തിലോത്തമേ -
ഒരു സ്വകാര്യം
വജ്രകുണ്ഡലം മണിക്കാതിലണിയും
വൃശ്ചികസന്ധ്യാരാഗമേ
വര്‍ണ്ണക്കരയുള്ള മഞ്ഞിന്റെ പൊന്നാട
വാരിപ്പുതയ്ക്കുമീ താരുണ്യം ആ..
വര്‍ണ്ണക്കരയുള്ള മഞ്ഞിന്റെ പൊന്നാട
വാരിപ്പുതയ്ക്കുമീ താരുണ്യം
നീയെന്‍ പ്രേയസിയ്ക്കു നല്‍കിയതോ
നിനക്കിവള്‍ കടം തന്നതോ
താരുണ്യം ഈ താരുണ്യം
തങ്കപ്പീലി മേഞ്ഞ മുല്ലപ്പന്തലില്‍ വെ-
ച്ചങ്ങയുടെ കൈയ്യില്‍ ഞാന്‍ നല്‍കി
ഞാന്‍ നല്‍കി
എനിക്കു മാത്രം - മരിയ്ക്കുവോളം
എനിക്കു മാത്രം
വജ്രകുണ്ഡലം മണിക്കാതിലണിയും
വൃശ്ചികസന്ധ്യാരാഗമേ -
ഒരു സ്വകാര്യം - ങേ!
സ്വര്‍ണ്ണക്കൈനഖക്കലയുള്ള കവിളില്‍
സ്വപ്നം വിടര്‍ത്തുമീ ഉന്മാദം ആ..
സ്വര്‍ണ്ണക്കൈനഖക്കലയുള്ള കവിളില്‍
സ്വപ്നം വിടര്‍ത്തുമീ ഉന്മാദം
നിന്‍പ്രേമകലയുടെ മേല്‍വിലാസം
നീയിവള്‍ക്ക് കടം നല്‍കുമോ
ഉന്മാദം - ഈ ഉന്മാദം നിന്‍
മന്ദഹാസത്തിന്‍ മടിയില്‍ കിടത്തി ഞാന്‍
മറ്റൊരു കലയാക്കി മാറ്റും - ഞാന്‍ മാറ്റും
എനിക്കു മാത്രം - മരിക്കുവോളം
എനിക്കു മാത്രം
വജ്രകുണ്ഡലം മണിക്കാതിലണിയും
വൃശ്ചികസന്ധ്യാരാഗമേ
വിശ്വമാനസം വിരല്‍തൊട്ടുണര്‍ത്താന്‍
വിണ്ണില്‍ വന്ന തിലോത്തമേ