എന്റെ മകൻ കൃഷ്ണനുണ്ണി

എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം
കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ
കണ്ണനായിത്തീരേണം
എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം

പൊന്നിന്‍കിരീടം ചാര്‍ത്തീ
അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടീ
അഞ്ജനശ്രീധര വേഷമണിഞ്ഞൊരു
മഞ്ഞത്തുകിലും ചാര്‍ത്തേണം
എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം

ഗോരോചനക്കുറിയോടും
മണിമാറിലെ മാലകളോടും
ലീലാഗോപാല ഭാവങ്ങളോരോന്നും
ചേലിലുണ്ണിയിന്നാടേണം
എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം

മംഗളമേളത്തിനൊപ്പം
പ്രേമസംഗീത രാഗത്തിനൊപ്പം
താമരക്കാലടി തങ്കച്ചിലങ്കകള്
താളത്തില്‍ താളത്തിലാടേണം

എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം
കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ
കണ്ണനായിത്തീരേണം
എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
ente makan krishnanunni

Additional Info

അനുബന്ധവർത്തമാനം