തത്തമ്മപ്പെണ്ണിനും അവൾ
ആ...ആ...ആ...ആ...ആ....ആ...ആ...
തത്തമ്മപ്പെണ്ണിനും അവൾ പെറ്റ കുഞ്ഞിനും
തൈത്തെന്നൽ താരാട്ടു പാടീ
തത്തമ്മപ്പെണ്ണിനും അവൾ പെറ്റ കുഞ്ഞിനും
തൈത്തെന്നൽ താരാട്ടു പാടീ
നിദ്ര തൻ തീരത്തിലേഴു നിറമുള്ള
സ്വപ്നത്തിൻ കാവടിയാട്ടം
ഒരു സ്വപ്നത്തിൻ കാവടിയാട്ടം
തത്തമ്മപ്പെണ്ണിനും അവൾ പെറ്റ കുഞ്ഞിനും
തൈത്തെന്നൽ താരാട്ടു പാടീ
ഇത്തിപ്പൂവേ നിൻ കൈയിലെന്തേ
ഇത്തിരിപ്പോന്നൊരു നീർമുത്തോ
ഇത്തിരിപ്പൂവേ നിൻ കൈയിലെന്തേ
ഇത്തിരിപ്പോന്നൊരു നീർമുത്തോ
പുഞ്ചിരി തൂകുവാൻ മാത്രമറിയുന്ന
പിഞ്ചോമനേ മിഴിനീരിതെന്തേ
മിഴിനീരിതെന്തേ.....
തത്തമ്മപ്പെണ്ണിനും അവൾ പെറ്റ കുഞ്ഞിനും
തൈത്തെന്നൽ താരാട്ടു പാടീ
എൻ മലർക്കാവിലെ പൂങ്കൊടി നീ
എൻ മുളംതണ്ടിലെ തേൻകണം നീ
എൻ മലർക്കാവിലെ പൂങ്കൊടി നീ
എൻ മുളംതണ്ടിലെ തേൻകണം നീ
എന്തിനെൻ നൊമ്പര മുന്തിരിത്തൊപ്പിലെൻ
പൊന്നോമനേ നീ പറന്നണഞ്ഞൂ
നീ പറന്നണഞ്ഞൂ.....
തത്തമ്മപ്പെണ്ണിനും അവൾ പെറ്റ കുഞ്ഞിനും
തൈത്തെന്നൽ താരാട്ടു പാടീ
നിദ്ര തൻ തീരത്തിലേഴു നിറമുള്ള
സ്വപ്നത്തിൻ കാവടിയാട്ടം
ഒരു സ്വപ്നത്തിൻ കാവടിയാട്ടം
തത്തമ്മപ്പെണ്ണിനും അവൾ പെറ്റ കുഞ്ഞിനും
തൈത്തെന്നൽ താരാട്ടു പാടീ
ആ..ആ...ആ...ആ....ആ....