പാർവതി രാജൻ ശങ്കരാടി
Parvathy Rajan Sankaradi
സംവിധായകൻ രാജൻ ശങ്കരാടിയുടെ മകളാണ് പാർവതി രാജൻ ശങ്കരാടി. പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കമ്പ്യൂട്ടർ സയൻസിൽ ശ്രീനാരായണ ഗുരുകുലം കോളേജിൽ നിന്ന് ബിരുദവും ബാംഗ്ലൂർ രേവ യൂണിവേഴ്സിറ്റിയിൽ നിന്ന് കുച്ചിപ്പുടിയിൽ ഡിപ്ലോമയും പാർവതി നേടിയിട്ടുണ്ട്.
ജൂലൈ 4 എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് പാർവതി സിനിമാരംഗത്ത് പ്രവേശിയ്ക്കുന്നത്. അതിനുശേഷം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപ്പൻ, ജില്ലം പെപ്പരെ, സത്യത്തിൽ സംഭവിച്ചത് എന്നീ സിനിമകളിൽ അഭിനയിച്ചു. ജില്ലം പെപ്പെരെയിൽ നായികയായിട്ടാണ് പാർവതി അഭിനയിച്ചത്. സത്യത്തിൽ സംഭവിച്ചത് എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.