സ്വപ്നം കണ്ടു നിന്നെമാത്രം

സ്വപ്നം കണ്ടു നിന്നെമാത്രം
സ്വന്തമെന്നും നിന്നിൽമാത്രം
കുളിർ കോരവേ സുഖമോലവേ
നിൻ കൈകൾ എന്നെ മൂടും നേരം
പൂക്കും മോഹം
(സ്വപ്നം കണ്ടു...)

തേൻകലികേ നീയെൻ ചുണ്ടിൻ ചൂടിൽ വിരിയൂ
ആൺകിളിയേ നീയെന്നുള്ളിൻ ദാഹമറിയൂ
തുടിക്കുന്ന ദേഹം എനിക്കുള്ളതല്ലേ
തുളുമ്പും നിൻ പ്രായം എനിക്കുള്ളതല്ലേ
ഞാനെന്തു വേണം നീ ചൊല്ലൂ എൻ കാതിൽ
(സ്വപ്നം കണ്ടു...)

നിൻ കരങ്ങൾ ഏതോ സ്വർഗ്ഗം എന്നിൽ തീർക്കുന്നു
നിൻ ചിരിയിൽ കാമനുള്ള രാഗം കേൾക്കുന്നു
നീയെൻ ഹൃദന്തം പൂവാൽ തലോടി
നീയതിലെന്നോ താമസമാക്കി
മധുരങ്ങൾ കോരി നാമൊന്നായ് മാറുന്നു
(സ്വപ്നം കണ്ടു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnam kandu ninne maathram