പ്രിയസഖീ നീയെന്നെ
പ്രിയസഖീ ... സഖീ സഖീ സഖീ
പ്രിയസഖീ ... സഖീ സഖീ സഖീ
പ്രിയസഖീ ... സഖീ സഖീ സഖീ
ആ .. ലലാലാ... ആ... ലലാലാ...
പ്രിയസഖീ നീയെന്നെ പിരിയരുതെന്നല്ലേ
പനിമതിതൻ കാതിൽ മണിമുകിലിൻ മന്ത്രം
വൈശാഖസന്ധ്യേ ദീപം താഴ്ത്തൂ (പ്രിയസഖീ നീ)
ഹേ ... രമണീയമേതോ രവിവർമ്മചിത്രം
രജനീകുടീരം ഇതാ ഓ .... (പ്രിയസഖീ നീ)
അണയും വിധുസഖിയോ അഴകിൻ മധുമതിയോ
അരികിൽ ചിരി ചൊരിയുന്നൂ
ഇതളായ് ഇതളിതളായ് വിടരും കവിതകളോ
സഖി നിൻ കരിമീൻ മിഴികൾ
കമനീ നീയെന്നിൽ കരവല്ലി ചേർക്കെ
കാർമുകിൽത്തുമ്പിൽ തൂമിന്നലോ (പ്രിയസഖീ നീ)
കിളി വാതിലിനരികിൽ കിളി പാടിയ കഥകൾ
ഇനിയും സഖി പറയൂ നീ
കളനൂപുരമണിയും കഴലിൻ മൃദ്യ്ചലനം
കരളിൽ മധു ചൊരിയുന്നൂ
നിറയുമ്പോൾ നീ നറുമുന്തിരിത്തേൻ
ഈ പാനപാത്രം നിറയുന്നൂ (പ്രിയസഖീ നീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Priyasakhee Neeyenne
Additional Info
Year:
1980
ഗാനശാഖ: