മതിവരാതെ നിമിഷമേ

മായാ മുകിൽ പൊഴിയും മിഴിയാലെ...
കാണാ മഴ നനയും തനുവാലെ.... 
തേടും നാം....
കാറ്റിൽ തളിരില തൻ മണമായീ...
കാതിൽ കളി പറയും പുഴയായീ... 
ചേരും നാം...
മതിവരാതെ നിമിഷമേ... 
ചിറകു തേടൂ ശലഭമായ്...
പ്രണയമേ... 
പുലരിമഞ്ഞിൻ വഴികളിൽ...
ഇളവെയിൽ പോൽ വിരലുകൾ...
പൊതിയവേ...
നീ ചായൂ എൻ ജീവനിൽ...

ഈ നിലാ നിറങ്ങളായ്... 
ഇതൾ ചൂടും പാതയിൽ...
നാമൊരേ കിനാവ് നൂൽ... 
നെയ്തിടും നേരമായ്...
മതിവരാതെ നിമിഷമേ... 
ചിറകു തേടൂ ശലഭമായ്...
പ്രണയമേ... 
പുലരിമഞ്ഞിൻ വഴികളിൽ...
ഇളവെയിൽ പോൽ വിരലുകൾ...
പൊതിയവേ...
നീ ചായൂ എൻ ജീവനിൽ...

മതിവരാതെ നിമിഷമേ... 
ചിറകു തേടൂ ശലഭമായ്...
പ്രണയമേ... 
പുലരിമഞ്ഞിൻ വഴികളിൽ...
ഇളവെയിൽ പോൽ വിരലുകൾ...
പൊതിയവേ...
നീ ചായൂ എൻ ജീവനിൽ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mathivaraathe

Additional Info

Year: 
2019

അനുബന്ധവർത്തമാനം