കണ്ണേ കണ്മണിയേ
കണ്ണേ കണ്മണിയേ പെണ്ണേ പെൺകതിരേ
കണ്ണേ കണ്മണിയേ ...
താളം കൊട്ടും തരിവളയേ
പെണ്ണെ പെൺകതിരേ
ചിതറും ചിരിമിന്നൽക്കൊടിയേ
കണ്ണേ കണ്മണിയേ കൂടെക്കൂട്ടാനാളുണ്ടോ
പുന്നാരിച്ചൊല്ലാൻ കാറ്റാൽ ചുമ്മാതെ ചന്തം
കണ്ണേ കണ്മണിയേ ... കണ്ണേ കണ്മണിയേ
കൈകൂട്ടിൽ കാലമൊതുക്കാം കണ്ണേ കണ്മണിയേ
കരിവളയുടെ കണ്ണുതുറക്കാം പെണ്ണേ പെൺകതിരേ
മുകിൽമാനത്താടാം മുഴുചന്ദിരനു താഴെ
ഒളിനോക്കണെതെന്താ
ഒരു കൂട്ടിനു കൊതിയായ് നിൽപ്പല്ലേ
ചിലപാതിരനേരം ഇനിയില്ലാ പേടിക്കാലം
കണ്ണെത്താദൂരം കൈകോർത്തിറക്കളീടാം
തോന്നും വഴിപോകുമ്പോൾ പുഴയായി ഒഴുകണ്ടേ
ഒരു ചാറ്റലു ചാറുമ്പോൾ മഴയായി പെയ്യണ്ടേ...
പുലരാൻ മടിയല്ലേ രാവേ...
കണ്ണേ കണ്മണിയേ ...
താളം കൊട്ടും തരിവളയേ
പെണ്ണെ പെൺകതിരേ
ചിതറും ചിരിമിന്നൽക്കൊടിയേ
ഒന്നായൊരു പുഴയായൊഴുകാം
ചാറ്റൽ പുതുമഴയായ് ചാറാം
ചങ്ങാതിച്ചുവടിനു തുണയാകാനായ്
പോകാം പോകാം