കഥകൾ പറയേ

ഇനിയുൾവിരിയും ഒരു മുറിവിൻ പൂവേതോ...
ഈ വഴിയേ മാഞ്ഞകലും മൃദുവാരോ...
തണലായ്‌... ഞാൻ തേടിയോ...
കനലായ്... നീ ആളിയോ...  ഉയിരിൽ...  
കഥകൾ പറയേ...
പാതിയിൽ വിടരും.. വാക്കുകൾ നാം...
ഇനിയും തുടരാം... 
ഏതോ... വനി തൻ ജീവൻ തേങ്ങും...
കഥകൾ പറയേ...
പാതിയിൽ വിടരും.. വാക്കുകൾ നാം...
ഇനിയും തുടരാം... 
ഏതോ... വനി തൻ ജീവൻ തേങ്ങും...

മണ്ണിൽ കനി പോൽ നിന്നിൽ...
നിന്നും അടരും നേരം...
വിത്തായ് പിളരൂ... കാതൽ കരുവേ...
കാതൽ കരുവേ....
മണ്ണിൽ കനി പോൽ നിന്നിൽ...
നിന്നും അടരും നേരം...
വിത്തായ് പിളരൂ... കാതൽ കരുവേ...
കാതൽ കരുവേ....
മുള നിവരൂ... ചിറകേ ചാരം മൂടും...
ചിതയിൽ നിന്നുമെല്ലേ... 
ചലനം കൊള്ളും... 
പക്ഷിപിറയായ് ഉയരൂ വീണ്ടും...

ഇനിയുൾവിരിയും ഒരു മുറിവിൻ പൂവേതോ...
ഈ വഴിയേ മാഞ്ഞകലും മൃദുവാരോ...
തണലായ്‌... ഞാൻ തേടിയോ...
കനലായ്... നീ ആളിയോ...  ഉയിരിൽ...  
കഥകൾ പറയേ...
പാതിയിൽ വിടരും.. വാക്കുകൾ നാം...
ഇനിയും തുടരാം... 
ഏതോ... വനി തൻ ജീവൻ തേങ്ങും...
ചിറകേ ചാരം മൂടും...
ചിതയിൽ നിന്നുമെല്ലേ... 
ചലനം കൊള്ളും... 
പക്ഷിപിറയായ് ഉയരൂ വീണ്ടും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathakal Paraye

Additional Info

Year: 
2019

അനുബന്ധവർത്തമാനം