സ്വപ്നങ്ങൾക്കർത്ഥങ്ങളുണ്ടായിരുന്നെങ്കിൽ

സ്വപ്നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ
സ്വർഗ്ഗങ്ങളെല്ലാം നമുക്കു സ്വന്തം
മോഹങ്ങൾക്കെങ്ങാനും ചിറകുമുളച്ചെങ്കിൽ
ലോകം മുഴുവൻ നമുക്കു സ്വന്തം
സ്വപ്നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ
സ്വർഗ്ഗങ്ങളെല്ലാം നമുക്കു സ്വന്തം

ചക്രവാളങ്ങൾ തേടിപ്പോകും
ചിത്രപതംഗങ്ങൾ നമ്മൾ
തമ്മിൽ കണ്ടപ്പോൾ തമ്മിലറിഞ്ഞപ്പോൾ
മണ്ണും വിണ്ണും നിർവൃതി കൊണ്ടു
മണ്ണും വിണ്ണും നിർവൃതി കൊണ്ടു
(സ്വപ്നങ്ങൾക്കർത്ഥങ്ങൾ..)

സപ്ത സ്വരങ്ങൾ പാടിപ്പോകും
സ്വപ്ന തരംഗങ്ങൾ നമ്മൾ
നിന്നേ വിളിച്ചപ്പോൾ നീ വിളികേട്ടപ്പോൾ
മണ്ണും വിണ്ണും നിർവൃതി കൊണ്ടു
മണ്ണും വിണ്ണും നിർവൃതി കൊണ്ടു
(സ്വപ്നങ്ങൾക്കർത്ഥങ്ങൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Swapnangalkk

Additional Info

അനുബന്ധവർത്തമാനം