വിരുന്നു വന്നു മാധവം
വിരുന്നു വന്നു മാധവം...
കുരുന്നു പൂവിനുത്സവം....
ഹൃദയമാകെ നവസുഗന്ധം
പെയ്തു നിറഞ്ഞൂ...
മധുര രാഗ വാഹിനിയിൽ
നമ്മൾ അലിഞ്ഞൂ...
ആ...
വിരുന്നു വന്നു മാധവം...
കുരുന്നു പൂവിനുത്സവം....
നമ്മൾ രണ്ടു മഞ്ഞുതുള്ളി പോലേ
മണ്ണിൽ മാഞ്ഞിടാം....
ചക്രവാള സീമയിലേ
മേഘമായ് മറന്നിടാം....
നമ്മൾ രണ്ടു മഞ്ഞുതുള്ളി പോലേ
മണ്ണിൽ മാഞ്ഞിടാം....
ചക്രവാള സീമയിലേ
മേഘമായ് മറന്നിടാം....
എങ്കിലും നിലയ്ക്കുകില്ല
നമ്മളേ പരസ്പരം....
കോർത്തിടുന്ന ഗാഢമായ
പ്രാണബന്ധനം....
ആ...
വിരുന്നു വന്നു മാധവം...
കുരുന്നു പൂവിനുത്സവം....
നമ്മൾ പണ്ടു കണ്ടതേതു
കാനനത്തിലായിടാം....
പോയ ജന്മമേതു നദീ-
തീരഭൂവിലായിടാം....
നമ്മൾ പണ്ടു കണ്ടതേതു
കാനനത്തിലായിടാം....
പോയ ജന്മമേതു നദീ-
തീരഭൂവിലായിടാം....
ഒന്നു മാത്രമോർമ്മയുണ്ടി-
താദ്യമല്ല കാൺമു നാം....
നിത്യമായി നമ്മളൊന്ന്
ചേർന്നു വാണീടും...
ആ...
വിരുന്നു വന്നു മാധവം...
കുരുന്നു പൂവിനുത്സവം....
ഹൃദയമാകെ നവസുഗന്ധം
പെയ്തു നിറഞ്ഞൂ...
മധുര രാഗ വാഹിനിയിൽ
നമ്മൾ അലിഞ്ഞൂ...
ആ...
വിരുന്നു വന്നു മാധവം...
കുരുന്നു പൂവിനുത്സവം....