ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ

ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ...
തൂ വെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ...
ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ...
തൂ വെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ...
നീയില്ലയെങ്കിലീ ഞാൻ വേണ്ടാ...
പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ...
നീയില്ലയെങ്കിലീ ഞാൻ വേണ്ടാ...
പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ...

ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ...
തൂ വെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ...

തീരത്ത് പാടുന്ന പൊൻമുളം തണ്ടിനെ
കൊതിയോടെ നോക്കുന്ന പുഴ പോലേ...
തീരത്ത് പാടുന്ന പൊൻമുളം തണ്ടിനെ
കൊതിയോടെ നോക്കുന്ന പുഴ പോലേ...
ഒഴുകുകയാണു ഞാൻ നിൻ പാദപത്മത്തിൻ 
ദലങ്ങളെ പോലും തഴുകാതേ...
ഒഴുകുകയാണു ഞാൻ നിൻ പാദപത്മത്തിൻ 
ദലങ്ങളെ പോലും തഴുകാതേ...

ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ...
തൂ വെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ...

ദൂരത്ത് മിന്നുന്ന താരകപ്പെണ്ണിനെ
കവിതയായ് മാറ്റുന്ന കവിയെപ്പോൽ...
ദൂരത്ത് മിന്നുന്ന താരകപ്പെണ്ണിനെ
കവിതയായ് മാറ്റുന്ന കവിയെപ്പോൽ...
എഴുതുകയാണു ഞാൻ നിൻ നീലമിഴി പാടും
ഗീതികനാകെ അനുവേലം...
എഴുതുകയാണു ഞാൻ നിൻ നീലമിഴി പാടും
ഗീതികനാകെ അനുവേലം...

ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ...
തൂ വെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ...
നീയില്ലയെങ്കിലീ ഞാൻ വേണ്ടാ...
പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ...
നീയില്ലയെങ്കിലീ ഞാൻ വേണ്ടാ...
പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ...

ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ...
തൂ വെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aakashamillenkil

Additional Info

Year: 
2019

അനുബന്ധവർത്തമാനം