തെക്കു തെക്കൊരു കാരിക്കുഞ്ഞിനെ
കടമിഴിക്കോണിൽ
കവിതയുള്ളോളെ പാടണം... പാടണം...
തെയ് തക തക തെയ് തക തക
തെയ് തക തക തക ധിമി തോം...
തെക്കു തെക്കൊരു കാരിക്കുഞ്ഞിനെ
കറി വച്ചേ... കറി വച്ചേ...
കറിക്കെരി മാറ്റാൻ ഒരു-
കുടം കള്ള് മോന്തണം...
തെക്കു തെക്കൊരു കാരിക്കുഞ്ഞിനെ
കറി വച്ചേ... കറി വച്ചേ...
കറിക്കെരി മാറ്റാൻ ഒരു-
കുടം കള്ള് മോന്തണം... മോന്തണം...
കറിയും കള്ളും കൂടെ ഒരുമി-
ച്ചെത്തിയാൽ പാടണം... പാടണം...
കടമിഴിക്കോണിൽ
കവിതയുള്ളോളെ പാടണം... പാടണം...
തെക്കു തെക്കൊരു കാരിക്കുഞ്ഞിനെ
കറി വച്ചേ... കറി വച്ചേ...
കറിക്കെരി മാറ്റാൻ ഒരു-
കുടം കള്ള് മോന്തണം... മോന്തണം...
മഴ പൊടിക്കുന്നു കൂടൊരുക്കണം
കൂട്ടരേ... കൂട്ടരേ...
ഇണങ്ങ്യചൂരലിനോറ്റാല് വയ്ക്കണം
കൂട്ടരേ... കൂട്ടരേ...
കന്നി പരലും വരാലും കുടുതയും
വീഴണം... വീഴണം...
കള്ളമുശിലാഞ്ചി മാനത്തു
കഞ്ഞീം കുടുങ്ങണം...
കൂട്ടരേ... കൂട്ടരേ...
തെക്കു തെക്കൊരു കാരിക്കുഞ്ഞിനെ
കറി വച്ചേ... കറി വച്ചേ...
കറിക്കെരി മാറ്റാൻ ഒരു-
കുടം കള്ള് മോന്തണം... മോന്തണം...
കാറ്റു മയങ്ങുന്നു കന്നി നിലാവൊളി വീശുന്നു
കൂട്ടരേ... കൂട്ടരേ...
കാവിലെ കുയിലുകൾ പാട്ടുകൾ നിർത്തുന്നു
കൂട്ടരേ... കൂട്ടരേ...
പൊന്നിൻ കതിരൊളി വീഴുന്നതിൻ മുൻപ്
പോകണം... കൂട്ടരേ...
കുട്ടയതിൻ മുൻപ് മൊത്തം നിറയണം
കൂട്ടരേ... കൂട്ടരേ...
തെക്കു തെക്കൊരു കാരിക്കുഞ്ഞിനെ
കറി വച്ചേ... കറി വച്ചേ...
കറിക്കെരി മാറ്റാൻ ഒരു-
കുടം കള്ള് മോന്തണം... മോന്തണം...
കറിയും കള്ളും കൂടെ ഒരുമി-
ച്ചെത്തിയാൽ പാടണം... പാടണം...
കടമിഴിക്കോണിൽ
കവിതയുള്ളോളെ പാടണം... പാടണം...