അംബി നീനാസം
ഇടുക്കി കട്ടപ്പന സ്വദേശി. പരേതനായ കെ എം കുട്ടപ്പന്റെയും വത്സമ്മയുടെയും മകനായി ജനനം. പഠനകാലത്ത് തന്നെ നാടകവേദികളിൽ സജീവമായിരുന്ന അമ്പി, പിന്നീട് കട്ടപ്പനയിലെ ദർശന ഫിലിം സൊസൈറ്റിയുടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. കട്ടപ്പന ദര്‍ശനയുടെ നരിപ്പറ്റ രാജു സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന നാടകത്തില്‍ അഭിനയിച്ചതാണ് അമ്പിയുടെ ജീവിതത്തിന്റെ വഴിത്തിരിവ്. നാടകത്തെ ഗൗരവമായി സമീപിച്ചു തുടങ്ങിയപ്പോൾ, ഒരു വർക്ക്ഷോപ്പിന്റെ ഭാഗമായി അഭിനയ തീയേറ്റർ & റിസർച് സെന്ററിൽ എത്തുന്നത്. അതിനു ശേഷം മാലാ പാർവതി, എം ജെ ജ്യോതിഷ് എന്നിവർക്കൊപ്പം നാടകരംഗത്ത് സജീവമായി. തുടർന്ന് കർണ്ണാടകത്തിലെ നീനാസം എന്ന നാടക വിദ്യാലത്തിൽ പഠനത്തിനായി പോയി. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം നീനാസം എന്നത് പേരിന്റെ കൂടെ ചേർക്കുകയായിരുന്നു. പുതുമുഖമെങ്കിലും അമ്പി ആദ്യം അഭിനയിച്ച് തുടങ്ങിയത് സനൽകുമാർ ശശിധരന്റെ ഉന്മാദിയുടെ മരണം എന്ന ചിത്രത്തിലാണ്. അതിനിടയിലാണ് പതിനെട്ടാം പടി എന്ന ചിത്രത്തിലേക്കെത്തുന്നത്.