തൂ ഹി റാണി
തൂ ഹി റാണി തൂ ഹി സജ്‌നി
തൂ മേരെ ഖ്‌വാബോം മെ ആയി
മാന്തോപ്പിൽ വീശുന്ന മധുരക്കനി വീഴ്‌ത്തുന്ന
മാലേയക്കുളിരുള്ള കാറ്റേ
പൂമ്പാറ്റച്ചിറകുള്ള പുലർമഞ്ഞുപോലുള്ള
പെണ്ണിന്നു കൂട്ടായിപ്പോരൂ
കല്യാണരാവിന്റെ നാണം കഴിഞ്ഞില്ല
പിരിയാനൊരുങ്ങുന്നതാരെ
ഒന്നും മിണ്ടാതെ മായുന്നതെന്തേ
തമ്മിൽ കാണാതെ പോകുന്നതെന്തേ
നീയില്ലാതെ ഞാനിന്നാരോ
പാടാതെ പോകുന്ന പാട്ടായ്
നീയില്ലാതെ ഞാനിന്നാരോ
പാടാതെ പോകുന്ന പാട്ടായ്
നിന്നെ മാത്രം കാത്തേ നിൽക്കാം
ശ്വാസത്തിൻ താളം തീരോളം
ഈ ജീവന്റെ നാളം താഴോളം
ഈ ജീവന്റെ നാളം താഴോളം
ചേലോളം ചായങ്ങൾ പൂശും
വാനിൽ കാർമേഘം മൂടുന്നതാണോ
ചൂടും മുന്നേ വാടുന്നുവോ
ഓമൽക്കിനാവിന്റെ പൂക്കൾ
കണ്ണീരാറ്റിൽ ആടും ഓടം പോലേ
അങ്ങേതീരം താനേ തേടുംനേരം
ഉള്ളം പൊള്ളുന്നെന്നോ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Tu Hi Rani
Additional Info
Year:
2019
ഗാനശാഖ: