മാനത്തുകണ്ണികൾ

മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ മനോരമേ നിൻ നയനങ്ങൾ അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ ആവേശഭരിതങ്ങൾ (മാനത്തു..) പ്രണയോപനിഷത്തിലെ കയ്യക്ഷരങ്ങൾ നിൻ നുണക്കുഴിപ്പൂ മൂടും കുറുനിരകൾ കാറ്റു വന്നവയുടെ രചനാഭംഗികൾ മാറ്റുവാൻ നീയെന്തിനനുവദിച്ചൂ കാറ്റിനെ ഞാൻ ശപിച്ചു - അതു നിന്റെ കാമുകഹൃദയത്തിലൊളിച്ചൂ - ഒളിച്ചൂ (മാനത്തു..) പ്രിയചുംബനത്തിന്റെ ചിത്രം പതിഞ്ഞ നിൻ മൃദുമന്ദഹാസത്തിൻ തിരുമധുരം ആയിരം ചൊടികളാൽ മുകരാനെന്തിനീ ആതിരചന്ദ്രനെയനുവദിച്ചൂ ചന്ദ്രനെ ഞാൻ ശപിച്ചൂ - അവൻ നിന്റെ ചെമ്പകമുഖശ്രീയിലൊളിച്ചൂ - ഒളിച്ചൂ (മാനത്തു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathu kannikal

Additional Info

അനുബന്ധവർത്തമാനം