ശ്രീമംഗല്യത്താലി ചാർത്തിയ
ശ്രീമംഗല്യ താലി ചാർത്തിയ സോമലതേ നിന്റെ
സീമന്തരേഖയിൽ ആരുടെ തിരുമുഖ സുസ്മിത സിന്ദൂരം
പൂമുഖപന്തലിൽ സ്വയം വര വധുവായ്
പൂത്തു നിന്ന നിന്നരികിൽ
തോളോടു തോൾ ചേർന്നു നിന്ന നിൻ നാഥന്റെ
ലാളനമേൽക്കാൻ കൊതിയായോ
ആ മാറിൽ കവിൾ ചെർത്തു നിൽക്കാൻ കൊതിയായോ
(ശ്രീ മംഗല്യ..)
പാൽക്കടൽ ദ്വീപിൽ പ്രിയനവനിരിക്കും
പത്മരാഗ മണിയറയിൽ
ഭൂമി നിലാവിൽ കുളിച്ചു കേറും മുൻപ്
പൂമെത്ത നീർത്താൻ തിടുക്കമായോ
ആ മടിയിൽ തല ചായ്ച്ചുറങ്ങാൻ തിടുക്കമായോ
(ശ്രീ മംഗല്യ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sreemamgalyathaali Chaarthiya
Additional Info
ഗാനശാഖ: