മാവേലി നാടു വാണീടും
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
എന്താ തുമ്പീ തുള്ളാത്തെ തുമ്പീ തുള്ളാത്തെ
പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ
ആളു പോരാഞ്ഞോ
ഒരു കേറിയ പെണ്ണു തരാം പുടവേം തരാം
പെണ്ണിനെ തരീൻ വാണിമാരേ
ഒരു കേറിയ പെണ്ണു വേണ്ട പുടവേം വേണ്ടാ
പെണ്ണിനെ തരില്ല വാണിമാരെ
ആകയ്യിലീക്കയ്യിലോ മാണിക്ക്യചെമ്പഴുക്കാ
ദാ പോയോ ദാ പോയോ മാണിക്യചെമ്പഴുക്ക
ഒന്നാകും കാലു പിണഞ്ഞാൽ
കൈമേൽ കുടം കിടന്നാലും
പൂ..പൂ..പൂ
ഒന്നു പെറ്റ നാത്തൂനാരേ
മീൻ കളി കാണാൻ പോരുന്നോ
പൂ.പൂ..പൂ..
മീൻ കളിച്ചു മറിഞ്ഞു വരുമ്പോൾ
മീന്റെ വാലൊരു പൂവാല്
പൂ..പൂ..പൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maaveli Naadu Vaaneedum
Additional Info
ഗാനശാഖ: