വീരവിരാട കുമാരവിഭോ

വീരവിരാട കുമാര വിഭോ
ചാരുതരഗുണ സാദരഭോ
മാരലാവണ്യനാരി മനോഹരി
താരുണ്യ ജയ ജയ ഭൂമി
കാരുണ്യ വന്നീടുക
ചാരത്തിഹ പാരിൽ തവ
നേരത്തവരാരുത്തര
സാരസ്യസാരമറിവതിനും
നാളീക ലോചനമാരേ നാം

വ്രീള കഴിഞ്ഞു വിവിധമോരോ
കേളികളാടി മൃദുരാഗമാലകൾ
പാടി കരം കൊട്ടി ചാലവേ
പാടി തിരുമുൻപിൽ
താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടു
ആളികളേ നടനം ചെയ്യേണം നല്ല
കേളി ജഗത്തിൽ വളർത്തേണം
ഹൃദ്യതരമൊന്നു പാടീടുവാൻ
ഉദ്യോഗമേതും കുറയ്ക്കരുതേ
വിദ്യുല്ലതാംഗീ ചൊല്ലീടുക പദ്യങ്ങൾ
ഭംഗി കലർന്നു നീ സദ്യോമാതംഗീ

ധകണം ധകതിമിതദ്ധയ്യ തദ്ധോം
ധകണം ധകതിമിതദ്ധയ്യ തദ്ധോം
മദ്ദളം വാദയ ചന്ദ്രലേഖ ൻഅല്ല
പദ്യങ്ങൾ ചൊല്ലു നീ രത്ന രേഖേ
പാണീവളകൾ കിലുങ്ങീടവേ പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞും
കളമൃദു വാണി മൊഴി സഖി ഹേ

കല്യാണി കളവാണി ശുകവാണി സുശ്രേണീ
കല്യാണി ഘനവാണി ശുകവാണീ നാ
മിണങ്ങിക്കുമ്മിയടിച്ചീടേണം നന്നായ്
വണങ്ങിക്കുമ്മിയടിച്ചീടേണം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veera virata

Additional Info

അനുബന്ധവർത്തമാനം