മാനത്തുകണ്ണികൾ

മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ

മനോരമേ നിൻ നയനങ്ങൾ

അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ

ആവേശഭരിതങ്ങൾ..

മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ

മനോരമേ നിൻ നയനങ്ങൾ

അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ

ആവേശഭരിതങ്ങൾ..

 

പ്രണയോപനിഷത്തിലെ കയ്യക്ഷരങ്ങൾ - നിൻ

നുണക്കുഴിപ്പൂ മൂടും കുറുനിരകൾ

കാറ്റു വന്നവയുടെ രചനാഭംഗികൾ 

മാറ്റുവാൻ നീയെന്തിനനുവദിച്ചൂ

കാറ്റിനെ ഞാൻ ശപിച്ചു -

അതു നിന്റെ കാമുകഹൃദയത്തിലൊളിച്ചൂ - ഒളിച്ചൂ

 

മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ

മനോരമേ നിൻ നയനങ്ങൾ

അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ

ആവേശഭരിതങ്ങൾ..

 

പ്രിയചുംബനത്തിന്റെ ചിത്രം പതിഞ്ഞ നിൻ -

മൃദുമന്ദഹാസത്തിൻ തിരുമധുരം

ആയിരം ചൊടികളാൽ മുകരാനെന്തിനീ

ആതിരചന്ദ്രനെയനുവദിച്ചൂ 

ചന്ദ്രനെ ഞാൻ ശപിച്ചൂ -

അവൻ നിന്റെ ചെമ്പകമുഖശ്രീയിലൊളിച്ചൂ - ഒളിച്ചൂ

 

മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ

മനോരമേ നിൻ നയനങ്ങൾ

നയനങ്ങൾ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathu kannikal