ഈറൻ മേഘങ്ങൾ മാനം മൂടുന്നു
ഈറൻ മേഘങ്ങൾ മാനം മൂടുന്നു
കവിതകൾ പാടും ഓളങ്ങൾ തീരം തേടുന്നു
വാനവും ഭൂമിയും ഭാവുകം നേരവേ
ഹൃദയം തുടിയായ് ഉണരുകയായ് (ഈറൻ മേഘങ്ങൾ..)
ചിന്തയും വികാരവും പങ്കിട്ടു
നാമൊന്നായ് ഓരോ നാളും
ഓർമ്മ തൻ പൊൻ ലീലകൾ
വിരിയിപ്പൂ നാമൊന്നായ് വീണ്ടും വീണ്ടും
ഇടറും മൊഴി ആ..ആ
ഇടറും മൊഴി ഈറനണിയും മിഴി
മാനസവീണയിൽ നിന്നൊരു ഗാനം
മാരിവിൽ പൂക്കൾ കൊണ്ടൊരു മാല്യം
പ്രാണനിൽ ശോണിമ മാഞ്ഞിടും നേരം
എങ്ങോ നമ്മൾ തേടും തീരം (ഈറൻ മേഘങ്ങൾ..)
ആശയും നിരാശയും ഉൾക്കൊണ്ട്
നാമൊന്നായ് കൈകൾ കോർത്തും
ഭാവനാ പദങ്ങളിൽ നീങ്ങി
ഓരോന്നും കണ്ടും കേട്ടും
പൊലിയും ഒളി......
പൊലിയും ഒളി ചുണ്ടിൽ മായും ചിരി
മാനസവാടിയിൽ നിന്നൊരു സൂനം
വേർപെടും വേളയിൽ ആയിരം പാടം
പാതയിൽ നീലിമ വീശിടും നേരം
ഏതോ നമ്മൾ പോകും ലോകം (ഈറൻ മേഘങ്ങൾ..)
---------------------------------------------------------------------------------------------------------