വന്നെത്തി വന്നെത്തി

വന്നെത്തി വന്നെത്തി മണവാളന്‍
മെയ്യഴകുള്ളൊരു പുതുമാരന്‍
മുല്ലപ്പൂച്ചിരിയുള്ള കവിളത്ത് മറുകുള്ള
മൈലാഞ്ചി നിറമുള്ള മണവാട്ടി
(വന്നെത്തി...)

ഖല്‍ബിന്റെ കനിയാണ്
കല്‍ക്കണ്ടക്കനിയാണ്
ആശിച്ച പെണ്ണിന്റെ നിധിയാണ്
കണ്ണാടിക്കവിളത്ത് ചന്ദ്രിക തെളിയുമ്പോള്‍
പനിനീരില്‍ മുങ്ങണതെന്താണ്
(വന്നെത്തി...)

അത്തറുപൂശിയ തങ്കത്തിന്‍ മേനി
മാരന്റെ കൈയ്യില് മലരാണ്
എന്തൊരു ചേല് എന്തൊരു ഹാല്
ഇന്നത്തെ രാവില്‍ നീ മുത്താണ്
(വന്നെത്തി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vannethi vannethi