താളങ്ങൾ മാറുന്നൂ ജീവനിൽ

താളങ്ങൾ മാറുന്നൂ ജീവനിൽ അറിയാതെ
നാളങ്ങൾ പൂക്കുന്നു ആശയിൽ അലർ പോലെ
നിഴലുകൾ ഇഴയുമീ വഴിയിലേകയായ്
ഒരു ബിംബവും പ്രതിബിംബവും
അനുബന്ധവുമായ് (താളങ്ങൾ..)

മലർതിങ്കൾ വന്നുദിച്ചൂ കാറണിവാനിൽ
അതു കണ്ടു നീരണിഞ്ഞതെന്തിനു കണ്ണുകൾ
മൗനം കൊള്ളും തേജസ്സിനെ തരളിതമാക്കി (2)
ഒരു കിളിയല്ലീ പറക്കുന്ന നേരം
പാതിയും വാടി നിൽക്കും
മോഹം തന്നിൽ നിറം തൂകി (താളങ്ങൾ..)

തെന്നലൊന്നു വന്നണഞ്ഞു ചാമരമേന്തി
ഒരു നെഞ്ചിലെന്തിനതു ഗദ്ഗദമായ് (2)
മാറിൽ മുങ്ങും മാനസത്തിൽ കതിരുകൾ ചാർത്തി (2)
പുലരി തൻ കൈകൾ തഴുകിടും നേരം
കരിമുഖമോടെ നിൽക്കും
ശോകം തന്നിൽ മോദം വീശി (താളങ്ങൾ..)

----------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaalangal maarunnu